കോട്ടയം: ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല കലാമത്സരങ്ങൾ നവംബർ 2,3,10, 11,12 ,14 തീയതികളിൽ ജവഹർബാലഭവനിൽ നടക്കും. ശിശുദിനറാലിയും കുട്ടികളുടെ സമ്മേളനവും 14നാണ്. നവംബർ 2ന് ജവഹർ ബാലഭവനിൽ രാവിലെ 10 മുതൽ പെയിന്റിംഗ് മത്സരം. 3ന് പ്രസംഗമത്സരം. 10ന് രാവിലെ 10മുതൽ ഫോക് ഡാൻസ്, ഭരതനാട്യം , പദ്യം ചൊല്ലൽ ഫാൻസിഡ്രസ്, 11ന് രാവിലെ 10മുതൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം, സമൂഹഗാനം, ദേശഭക്തിഗാനം, പദ്യം ചൊല്ലൽ, 12ന് 10.30 മുതൽ അഭിനയഗാനം, കഥ പറച്ചിൽ , മിഠായി പെറുക്ക്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 2583004