തലയോലപ്പറമ്പ് : പെരുവ ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂക്ഷം. റോഡിന് ഇരുവശങ്ങളിലുമുള്ള കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞത് മൂലം പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. റോഡിലെ വെള്ളക്കെട്ട് മൂലം ക്ഷേത്രത്തിലേക്ക് പോകുന്നവരും പെരുവ സ്കൂളിലെ വിദ്യാർത്ഥികളും അടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ മലിനജലം തെറിച്ചുവീഴുന്നതും പതിവാണ്. ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.