തലയോലപ്പറമ്പ് : ഞീഴൂർ സെന്റ് ജോസഫ് എൽ.പി. സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിവിധ എൽ.പി, യു.പി സ്‌കൂളുകളെ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫാദർ ജോസ് കുറുപ്പന്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജിമോൻ വി.ജെ സ്വാഗതം പറഞ്ഞു .കുറവിലങ്ങാട് എ.ഇ.ഒ ശ്രീലത ഇ. എസ് മുഖ്യ പ്രഭാഷണം നടത്തി. വിനോദ് വാട്ടവത്ത്, പി. ഡി രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സി.ജെ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു. 56 സ്‌കൂളുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.തുടർന്ന് സമ്മാന വിതരണം നടത്തി.