വലവൂർ : എസ്.എൻ.ഡി.പി യോഗം 162-ാം നമ്പർ വലവൂർ ശാഖാ ഭാരവാഹികളായി വി.എൻ.ശശി വാകയിൽ (പ്രസിഡന്റ്), എം.ആർ.ചന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ.ആർ.മനോജൻ (സെക്രട്ടറി), കെ. വി.അനീഷ് (യൂണിയൻ കമ്മിറ്റി ), സന്തോഷ് വള്ളോം തോട്ടത്തിൽ,സിബി ചെല്ലപ്പൻ, ടി.കെ.ശശീന്ദ്രൻ , സന്ദീപ്.ആർ, ഒ.ആർ. രാജപ്പൻ, ഇ.കെ.സിബി, കെ.എ.കുമാരൻ (കമ്മിറ്റിയംഗങ്ങൾ), മിനിമോൾ, ഒ.ആർ. ബാലകൃഷ്ണൻ, പി.പി. ചെല്ലപ്പൻ ( പഞ്ചായത്ത് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സജി മുല്ലയിൽ, അരുൺ കുളമ്പള്ളി, സുധീഷ് ചെമ്പൻകുളം, വി.എൻ. ശശി വാകയിൽ, കെ. ആർ. മനോജൻ, എ.ആർ.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അനീഷ് ഇരട്ടയാനിയായിരുന്നു റിട്ടേണിംഗ് ഓഫീസർ.