പാലാ : മഹാകവികളായ പാലാ നാരായണൻ നായർക്കും കുമാരനാശാനും സ്മാരകം വേണമെന്ന ആവശ്യത്തോട് പാലാ നഗരസഭ അനുകൂല നിലപാട് എടുക്കുമോയെന്ന് ഇന്നറിയാം. ഇതോടൊപ്പം മുൻ ഗവർണറും സ്വാതന്ത്ര്യ സമരസേനാനിയുമായ പ്രൊഫ.കെ.എം.ചാണ്ടിക്കും സ്മാരകം വേണോയെന്ന കാര്യം ആലോചിക്കാനുള്ള നിർണായക കൗൺസിൽ യോഗം ഇന്ന് രാവിലെ 10.30 ന് നടക്കും. വർഷങ്ങൾക്ക് മുൻപാണ് മഹാകവികൾക്ക് സ്മാരകം പണിയുമെന്ന് നഗരസഭ വാഗ്ദാനം മുഴക്കിയത്. പിന്നീട് പറഞ്ഞതെല്ലാം വിഴുങ്ങി. അടുത്തിടെ കെ.എം.മാണിയുടെ പേരിൽ രണ്ടിടത്ത് സ്മാരകം തീർക്കാൻ നഗരസഭ തീരുമാനമെടുത്തപ്പോഴും മഹാകവികളെ മറന്നു. തെക്കേക്കരയിൽ എസ്.എൻ.ഡി.പി ശാഖാ ഓഫീസിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിന് കുമാരനാശാന്റെ പേരിടണമെന്ന് ശാഖാ കമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. അടുത്തിടെ ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ഈ ആവശ്യമുന്നയിച്ച് ചെയർപേഴ്‌സണ് കത്തു നൽകിയത്. ഇന്നത്തെ കൗൺസിൽ യോഗത്തിൽ സന്ദർശകരായി എത്താനുള്ള ഉത്സാഹത്തിലാണ് പാലായിലെ ശ്രീനാരായണ സമൂഹം. കോൺഗ്രസ് പ്രതിനിധി പ്രൊഫ. സതീഷ് ചൊള്ളാനിയാണ് ഗവ. ആശുപത്രി ജംഗ്ഷന് കെ.എം.ചാണ്ടിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട്

കത്ത് കൊടുത്തത്.