കോട്ടയം: ആർ.സി.ഇ.പി കരാറിനെതിരെ നാഷണലിസ്റ്റ് കിസാൻ സഭ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം പി മാത്യൂ ധർണ ഉദ്ഘാടനം ചെയ്തു. കരാർ ഏകപക്ഷീീയമായി നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി അദ്ധ്യക്ഷത വഹിച്ചു. കാണക്കാരി അരവിന്ദാക്ഷൻ, എം.സി.കുര്യാക്കോസ്, ബാബുകപ്പക്കാല, രാജു തെക്കൻ, എം.എൻ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.