തലയോലപ്പറമ്പ് :ജീവിത പ്രയാസങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകതെ എച്ച്.എൻ.എൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. കാരിക്കോട് അരുൺ നിവാസിൽ ഒ.ജി ശിവദാസൻ നായർ (57) ആണ് മരിച്ചത്. ഒരു വർഷത്തോളമായി ശമ്പളം കിട്ടാതിരുന്നതും രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാഞ്ഞതും മൂലം ശിവദാസൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ വസ്തു വിൽക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാര്യ: ഗീത. മക്കൾ: ആതിര, അരുൺ. മരുമക്കൾ അഖിൽ, മീനു. സംസ്‌ക്കാരം നടത്തി.