mg-university-info
mg university info

ഒന്നാം സെമസ്റ്റർ യു.ജി., പി.ജി

ഒന്നാം സെമസ്റ്റർ യു.ജി.(സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. റഗുലർ) പരീക്ഷകൾ നവംബർ 13നും പി.ജി.(സി.എസ്.എസ്. റഗുലർ) പരീക്ഷകൾ 12നും ആരംഭിക്കും. ഡിസംബർ രണ്ടു മുതൽ 12 വരെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാംസെമസ്റ്റർ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്‌നോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (ബി.പി.ടി റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയം

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ഓൺലൈനായി മാത്രം നൽകണം.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ സൈൻ ലാംഗ്വേജ് ടീച്ചർ ഗസ്റ്റ് ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആർ.സി.ഐ. അംഗീകരിച്ച ഇന്ത്യൻ സൈൻ ലാംഗ്വേജ് ഡിപ്ലോമയും ബിരുദം അല്ലെങ്കിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് പി.ജി. ഡിപ്ലോമ. ഡിസെബിലിറ്റി സ്റ്റഡീസ്, സ്‌പെഷ്യൽ എജ്യക്കേഷൻ, സൈക്കോളജി, സോഷ്യൽവർക്ക് വിഷയങ്ങളിൽ ബിരുദമോ പി.ജി.യോ ഉള്ളവർക്ക് മുൻഗണന. നവംബർ രണ്ടിന് രാവിലെ 11ന് സ്‌കൂൾഒഫ് ബിഹേവിയറൽ സയൻസസിൽ എത്തണം.