ചങ്ങനാശേരി: കോട്ടയം സഹോദയ ത്രോബോൾ ടൂർണ്ണമെന്റ് തെങ്ങണ ഗുഡ്‌ഷെപ്പേഡ് സ്‌കൂളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. സ്‌കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചാണത്ത് പതാക ഉയർത്തും. എസ്.ബി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. മോബി തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഇരുപതോളം സി.ബി.എസ്.ഇ സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുക്കും.