ചങ്ങനാശേരി: വിഭാഗീയതയോടും അസന്തുലിതാവസ്ഥകളോടും സന്ധി ചെയ്യാതെ നിന്ന നിലപാടുള്ള വ്യക്തിത്വത്തിനുടമയായിരുന്നു കെ.വി ശശികുമാറെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ പ്രസിഡന്റായി കാൽ നൂറ്റാണ്ടോളം സേവനം അനുഷ്ഠിച്ച കെ.വി. ശശികുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്ന അദ്ഭുതകരമായ നേതൃത്വ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തി താത്പര്യങ്ങളെക്കാളുപരി സംഘടനാ പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയിരുന്നന്ന ശശികുമാറിനെപ്പോലെയുള്ളവരുടെ വിയോഗം കാലഘട്ടത്തിന്റെ നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം കൗൺസിലറും ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷററുമായ എ.ജി.തങ്കപ്പൻ ഗുരുവന്ദനം അവാർഡ് അലക്‌സ് പുതുവേലിക്ക് നൽകി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം .മധു മുഖ്യ പ്രസംഗം നടത്തി. ചങ്ങനാശേരി നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ,മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജഗോപാൽ, തിരുവല്ല യൂണിയൻ അഡ്മിനിസിട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ബിജു, തിരുവല്ല യൂണിയൻ അഡ്മിനിസിട്രേറ്റീവ് കമ്മിറ്റി കൺവീനർ അനിൽ ഉഴത്തിൽ, മുനിസിപ്പൽ കൗൺസിലർ സാജൻ ഫ്രാൻസിസ് , ഡി.സി.സി മെമ്പർ പി.എച്ച് നാസർ , വർണ്ണവ സൊസൈറ്റി രക്ഷാധികാരി അഡ്വ. പി.എസ് ശ്രീധരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് , യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സാലിച്ചൻ, പി .ബി രാജീവ്, പി അജയകുമാർ, പി.എൻ പ്രതാപൻ, സി.ജി രമേശ് , സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി പ്രസന്നൻ, അസിം വി. പണിക്കർ, ലതാ കെ.സലി, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ, മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി, കെ.വി ശശികുമാറിന്റെ പത്‌നി ശാന്തമ്മ ശശികുമാർ , വനിതാ സംഘം, യൂത്ത് മൂവുമെന്റ് , വൈദിക സമിതി , സൈബർ സേന , കുമാരി സംഘം, ബാലജനയോഗം, തുടങ്ങിയ പോഷക സംഘടനകളുടെ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്----
എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ മുൻ പ്രസിഡന്റായിരുന്ന കെ.വി. ശശികുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം യോഗം കൗൺസിലർ പി.ടി മന്മഥൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു