കോട്ടയം: വാളയാർ പീഡനക്കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്വകയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്‌തു. മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, സെക്രട്ടറി അനിതാ ജനാർദ്ദനൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, വി.റ്റി.രാജു, റ്റി.ആർ.രവീന്ദ്രൻ, പി.ആർ.ശിവരാജൻ, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, സുരേഷ് ബാബു, അഡ്വ.അനിൽ ഐക്കര, ഡോ.എസ്.വി.പ്രദീപ്, സുമേഷ് രാജൻ, മായാ ജയരാജ്, സിന്ധു പൈ, സ്വപ്നാ സുരേഷ് എന്നിവർ പ്രസംഗിച്ചു.