പള്ളിക്കത്തോട് : തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്യൽ സയൻസ് ആൻഡ് ആർട്‌സിന് (സിനിമ പഠന കേന്ദ്രം) അക്കാദമിക് രംഗത്ത് സ്വയംഭരണ അവകാശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കൊൽക്കത്ത സതൃജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മാതൃകയിൽ ഇതിനെ വളർത്തും. ഇരു സ്ഥാപനങ്ങളുമായി ചേർന്ന് പൊതുവായ എൻട്രൻസ് പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കുമെന്ന് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു.
പി ജി കോഴ്‌സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള എൻട്രൻസ് പരീക്ഷ നവംബർ മുന്നിന് കൊച്ചി, ചെന്നൈ കേന്ദ്രങ്ങളിൽ നടക്കും. 60 വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ .
മന്ത്രി കെടി ജലീൽ ഹയർ എജ്യക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ഉഷ ടൈറ്റസ്, ഫിനാൻസ് അഡിഷണൽ സെക്രട്ടറി സേവ്യർ, ഇൻസ്റ്റിറ്റുട്ട് ചെയർമാൻ ആർ.ഹരികുമാർ, കൗൺസിൽ അംഗം വി എം പ്രദീപ്, ഡയറക്ടർ ഇൻചാർജ് സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.