കോട്ടയം: വാളയാർ കേസിൽ ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ടോമി കല്ലാനി, അസീസ് ബഡായി, സ്റ്റീഫൻ ജോർജ്, സജി മഞ്ഞക്കടമ്പൻ, പി.എസ് ജയിംസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ.പി ആർ സോന തുടങ്ങിയവർ പ്രസംഗിച്ചു .