ഞീഴൂർ: വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി മാതൃശാക്‌തീകരണ പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് ക്ലാസ് മുറികൾ, ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ, സമഗ്ര പോർട്ടൽ, ക്യു ആർ കോഡ് എന്നിവ പരിചയപ്പെടുത്തിയ ക്ലാസിൽ , സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണവും നടത്തി. സ്‌കൂൾ മാനേജർ എം.വി കൃഷ്‌ണൻകുട്ടി, പി.ടി.എ പ്രസിഡന്റ് പി.എസ് സത്യൻ, ഹെഡ് മിസ്‌ട്രസ് ഷിനുമോൾ, അദ്ധ്യാപകരായ ഷാലിമോൾ, ബിന്ദു സി.നായർ , ഐടി കോ ഓർഡിനേറ്റർ നിഷ മാധവൻ എന്നിവർ നേതൃത്വം നൽകി.