പൊൻകുന്നം: കുളിക്കുവാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു. ചെന്നാക്കുന്ന് മൂഴയിൽ അഗസ്റ്റിന്റെ മകൻ ടോണി അഗസ്റ്റിൻ (25) ആണ് മരിച്ചത്. വീടിനു സമീപമുള്ള തോട്ടിൽ കുളിക്കുവാനായി ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പോയതാണ്. ചുഴലിരോഗബാധയുള്ള ടോണിയെ പിന്നീട് വെള്ളത്തിൽ വീണ് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പൊൻകുന്നം ഹിന്ദുമെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: മേഴ്‌സി. സഹോദരൻ: അലൻ
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.