പാലാ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് മരിയസദനത്തിൽ സൗജന്യ പരിശോധനയും, മരുന്നുവിതരണവും മാനസികാരോഗ്യ ക്യാമ്പും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് മരിയ സദനം,നിഖിൽ സെബാസ്റ്റ്യൻ, പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, ബൈജു കൊല്ലംപറമ്പിൽ, ഡോ.ശീലത, സനൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.