ചെമ്മനത്തുകര : കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ കേരളപ്പിറവിദിനാഘോഷവും മലയാള ഭാഷാവാരാചരണവും അംഗത്വ വിതരണവും നാളെ വൈകിട്ട് 5 ന് കൈരളി ഗ്രന്ഥശാലയിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ.നടേശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി രമണൻ കടമ്പറ സ്വാഗതം പറയും.