ചങ്ങനാശേരി: എൻ.എസ്.എസ് പതാകദിനാചരണം ഇന്ന് നടക്കും. എൻ.എസ്.എസ്.ആസ്ഥാനത്തും മന്നം സമാധിയിലും രാവിലെ 10 ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പതാക ഉയർത്തും. തുടർന്ന് സംഘടനയുടെ പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലികൊടുക്കും. യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ പത്തിന് പതാക ഉയർത്തുകയും സമീപ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും ചെയ്യും.