കോട്ടയം: വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് വിധേയനായ ചെങ്ങളം പതിനഞ്ചിൽ വീട്ടിൽ ജയമോന് (42) ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുടർ ചികിത്സാസഹാധനം കൈമാറി. ജയമോന് വൃക്ക ദാനം ചെയ്ത ഭാര്യ ധന്യയും ചികിത്സയിലാണ്. ബി.ഡി.ജെ.എസ് ജില്ലാ പ്രസി‌ഡന്റ് എം.പി സെൻ, സെക്രട്ടറി കെ.പി.സന്തോഷ്, ജോയിന്റ് സെക്രട്ടറി ഷാജി മണർകാട്, മണ്ഡലം പ്രസിഡന്റ് എം.എം.റെജിമോൻ, സുമോദ് ചെങ്ങളം, സജീഷ് മണലേൽ, ഇന്ദിര രാജപ്പൻ, കൃഷ്ണമ്മ പ്രകാശൻ, രാജമ്മ നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറി എം.വി. അജയൻ എന്നിവർ ജയമോന്റെ വസതിയിൽ എത്തിയാണ് തുക കൈമാറിയത്.