എൽ എൽ.ബി. പരീക്ഷകൾ മാറ്റി
അഫിലിയേറ്റഡ് കോളജുകളിൽ ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ എൽ എൽ.ബി.(ത്രിവത്സരം 2016 അഡ്മിഷൻ റഗുലർ, 20102015 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2009 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ എൽ എൽ.ബി.(പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി/2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 വരെയുള്ള അഡ്മിഷൻ രണ്ടാംമേഴ്‌സി ചാൻസ് കോമൺ) പരീക്ഷകൾ മാറ്റിവച്ചു.
വൈവാവോസി മാറ്റി
നവംബർ നാലിന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലായ് 2019 പരീക്ഷയുടെ വൈവാവോസി നവംബർ ഏഴിലേക്ക് മാറ്റി. മറ്റ് വൈവ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2017 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി ഇൻഫർമേഷൻ ടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ ഓൺലൈനായി അപേക്ഷിക്കാം.