കോട്ടയം: ഓൺലൈൻ വ്യാപാരത്തിനെതിരെ കേരള മൊബൈൽ ആൻഡ് റീച്ചാർജിംഗ് അസോസിയേഷൻ ഗാന്ധിസ്‌ക്വയറിന് സമീപം നവംബർ ഒന്നിന് ഉപവസിക്കും. സംസ്ഥാന പ്രസിഡന്റ് എം.എം ശിവബിജു നേതൃത്വം നൽകും. ഓൺലൈൻ വ്യാപാരം മൂലം ചെറുകിട വ്യാപാരികളെ കൊള്ളക്കാരായി തെറ്റിദ്ധരിക്കുന്ന സമൂഹത്തിനെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുക, ഓൺലൈൻ വ്യാപാരം നിരുത്സാഹപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ കാട്ടിയാണ് സമരമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം..കെ..തോമസ് കുട്ടി ഓൺലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എം.എം. ശിവബിജു, ബേബി കുടയംപടി, നൗഷാദ് പനച്ചിമൂട്ടിൽ, ശിവബിനു, ബിജു മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.