kumarakam

കുമരമകം: കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകർക്കായി കാൻസർ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. രാജേഷ് ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജി.പി. സുധീർ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്. റീനാമോൾ നന്ദിയും പറയും.