കോട്ടയം: വാണിജ്യ നികുതി വകുപ്പ് വാറ്റ് നിയമത്തിൽ നടത്തുന്ന അശാസ്‌ത്രീയ മൂല്യനിർണ്ണയ നടപടികൾ ഒഴിവാക്കണമെന്നും ജി.എസ്.ടിയിൽ പലിശ ഈടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ടാക്‌സ് കൺസൾട്ടന്റ് അസോസിയേഷൻ കേരള ചങ്ങനാശേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന സമരത്തിന് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.കെ റെജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് കുരുവിള, ഫിലിപ്പ് ഫിലിപ്പോസ്, ജയകുമാർ, പി.വി ബെന്നി, വിശാഖ് ജയൻ, അനീഷ് സോമൻ എന്നിവർ പ്രസംഗിച്ചു.