പാലാ : കരൂർ ലാറ്റക്‌സ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി എമ്മിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസ് പടിക്കൽ സമരം നടത്തി. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജോബി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഷാജ ചക്കാലയിൽ,ടോമി മൂലയിൽ, ഷിബു കാരമുള്ളിൽ, സജൻ നെല്ലൻകുഴിയിൽ, എം.ടി.മാത്യു, ഡി.ജോസ്,ജോസ് പരമല, കെ.കെ.ദിവാകരൻനായർ, ബിബിൻ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, രാജൻ കിഴക്കേടത്ത്,ടോമി കണ്ണംകുളം, മാതാ സന്തോഷ്, കുര്യാച്ചൻ മണ്ണാർമറ്റം, ടി.ഡി.ഷാജി, ഉല്ലാസ് കല്ലുങ്കൽ, സജി പാലാ, വിൻസെന്റ് തൈമുറി എന്നിവർ പ്രസംഗിച്ചു.