കോട്ടയം: താഴത്തങ്ങാടി ശ്രീനാരായണ ദേവ തിരുനാൾ സ്മാരക സംഘം ട്രസ്റ്റ് വക ഗുരുദേവ സുബ്രഹ്മണ്യക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിയും കളഭാഭിഷേകവും നവംബർ 2ന് നടക്കും. രാവിലെ നിർമാല്യദർശനം ,ഗണപതിഹോമം, കലശപൂജ, 11ന് കളഭാഭിഷേകം .ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രസാദവിതരണം വൈകിട്ട് 5.30ന് നടതുറക്കൽ, ദീപാരാധന ദീപക്കാഴ്ച.