വൈക്കം: എസ്.എൻ.ഡി.പി യോഗം 677-ാം നമ്പർ കാട്ടിക്കുന്ന് ശാഖയുടെ വാർഷികവും കുടുംബസംഗമവും വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി. സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖയുടെ കീഴിലുള്ള കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം വിപുലമായ പരിപാടികളോടെ നടത്താനും തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് കെ.എൻ. ജയൻ കൊല്ലംപറമ്പിൽ, സെക്രട്ടറി വി.പി. പവിത്രൻ, എം.കെ. സന്തോഷ്, സി.എസ്. സുരേഷ്, രാഹുൽ വൈക്കംപറമ്പിൽ, മനുപ്രസാദ്, ലീന സജി, ബിനു ഷാജി മാലിത്തറ എന്നിവർ പ്രസംഗിച്ചു.