കോട്ടയം: സർദാർ വല്ലഭായി പട്ടേൽ ജന്മദിനം പ്രമാണിച്ച് രാജ്യമാകെ നടക്കുന്ന ഐക്യത്തിന്റെയും അഖണ്ഡതയുടേയും പ്രതീകമായ ''റൺ ഫോർ യൂണിറ്റി " എന്നറിയപ്പെടുന്ന കൂട്ടയോട്ടം നാളെ കോട്ടയത്തും നടക്കും. രാവിലെ 8 മണിക്ക് പൊലീസ് പരേഡ് ഗ്രൗണ്ടിൽ എം.ടി.രമേശ് ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിക്കും. രാവിലെ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ എൻ. ഹരി അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലും റൺ ഫോർ യൂണിറ്റി - കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് എൻ. ഹരി സൂചിപ്പിച്ചു .