പാലാ : കണ്ണൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ കോട്ടയം ജില്ല 763 പോയിന്റുകളോടെ ചാമ്പ്യന്മാരായി. ഇത് എട്ടാം തവണയാണ് കോട്ടയം ഓവറാൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. തോമസ് ടി.ജെ, അനിൽ ഫ്രാൻസിസ്, മാത്യു ജോസഫ്, സിബി ഫ്രാൻസിസ്, ഉഷാകുമാരി, അമ്പിളി പി. ജോസ് എന്നിവർ പങ്കെടുത്ത നാലു വ്യക്തിഗത ഇനങ്ങളിലും സ്വർണം നേടിയപ്പോൾ കേണൽ ജഗജീവ്, പ്രൊഫ കെ.സി.സെബാസ്റ്റിയൻ, ജോസ് എബ്രാഹം, ജോണിച്ചൻ ചാൾസ്, ജോയി ജോസഫ്, രാധാമണി, ആർദ്രാ ചിന്മയൻ, പ്രീതി ആന്റണി എന്നിവർ മൂന്ന് സ്വർണം നേടി.
അലക്‌സ് മേനാമ്പറമ്പിൽ, ഡോ.ശ്രീകുമാരി, മാർട്ടിൻ ജോസഫ്, കെ.ഇ.തോമസ് എന്നിവർ രണ്ടു സ്വർണം വീതം കരസ്ഥമാക്കി. പ്രൊഫ. ജുബിലന്റ്, ഡെന്നി അലക്‌സ്, തോമസ് വെള്ളൂക്കുന്നേൽ, ജയിംസ് അഗസ്റ്റിൻ, മാത്യു എം.വി, കുര്യാക്കോസ് എന്നിവരും സ്വർണ മെഡൽ ജേതാക്കളായി. മത്സരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ക്രൈം ബ്രാഞ്ച് എസ്.പി ഡോ.ശ്രീനിവാസ് സമ്മാനദാനം നിർവഹിച്ചു.