അടിമാലി: അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ എഎസ്‌ഐ പി എ ഷാജുവിന് സഹപ്രവർത്തകർ യാത്രഅയപ്പ് നൽകി.കോതമംഗലം പാലമറ്റം സ്വദേശിയായ ഷാജു അടിമാലിയിൽ തന്നെ വിവിധ കാലയളവിലായി പത്ത് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ പി കെ സാബു യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രാഫിക് എസ്‌ഐ എ കെ റഷീദ് അദ്ധ്യക്ഷത വഹിച്ച യാത്രഅയപ്പ് സമ്മേളനത്തിൽ കെപിഒഎ ജില്ലാ സെക്രട്ടറി കെ ജി പ്രകാശ്,കെപിഎ ജോയിന്റ് സെക്രട്ടറി ടി സി ഷാജു, തുടങ്ങിയവർ സംബന്ധിച്ചു.