കോട്ടയം: എസ്.എൻ.ഡി.പി യോഗം തളിയിൽകോട്ട ശാഖ വാർഷികപൊതുയോഗം നടത്തി. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ സജീഷ് കുമാർ മണലേൽ, പി.ബി. ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു. ശാഖ സെക്രട്ടറി കെ.എൻ. വേണുരാജ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് എം.വി. ബിജു സ്വാഗതം പറഞ്ഞു. ശ്രീനാരായണസംഘംവക സ്ഥലവും കെട്ടിടവും തളിയിൽകോട്ട ശാഖയ്ക്ക് കൈമാറുന്ന ചടങ്ങും സമ്മേളനത്തിൽ നിർവഹിച്ചു.
പുതിയ ഭാരവാഹികളായി എം.വി. ബിജു (പ്രസിഡന്റ്), എം.ഡി. സതീഷ് ബാബു ( വൈസ് പ്രസിഡന്റ്), കെ.എൻ. വേണുരാജ് ( സെക്രട്ടറി), പി.വി. ദിലീപ് കുമാർ, ടി.കെ. ശശികുമാർ, എം.എൻ. ശശി, കെ. ജി. സുരേഷ്, എ.ടി.ബിനു, എം.എൻ. രാജേഷ്, വത്സമ്മ രാഘവൻ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), പി.സി. മനോജ്, രത്നമ്മ അപ്പു, സുശീല അപ്പുക്കുട്ടൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.