പാമ്പാടി: സെന്റ് ജോൺ ഒഫ് ഗോഡ് കോളജ് ഒഫ് സ്‌പെഷ്യൽ എഡ്യുക്കേഷന്റെ കോളേജ് യൂണിയൻ ഉദ്ഘാടനം കോളേജ് ഡയറക്ടർ ബ്രദർ ജോർജ് ഏക്താര നിർവഹിച്ചു. ചെയർപേഴ്‌സൺ മേഘന എം അദ്ധ്യക്ഷത വഹിച്ചു. മോഡലും മോട്ടിവേഷൻ സ്പീക്കറുമായ തസ്വി, സിനിമ നടി വൈഷ്ണവി മുഖ്യാഥിതികളായിരുന്നു. സെന്റ് ജോൺ ഒഫ് ഗോഡ് സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ദീപു ജോൺ, ബ്രദർ പയസുകുട്ടി, അഗസ്ത്യൻ, ആർട്‌സ് ക്ലബ് സെക്രട്ടറി സുനു സാറാ ജോൺ, ജനറൽ സെക്രട്ടറി റീനു മോൾ കെ.ആർ എന്നിവർ സംസാരിച്ചു. കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റു. സെന്റ് ഓഫ് ഗോഡ് കോളജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ റിറ്റി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.