വാഴൂർ : പുണ്യം ട്രസ്റ്റിൽ നിർമ്മിച്ച വയോജന മന്ദിരത്തിന്റെ ഉദ്ഘാടത്തോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണ യോഗം നടത്തി. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി, ട്രസ്റ്റ് സെക്രട്ടറി കെ.ശശിധരൻ, ബി.ആർ.സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ (മുഖ്യരക്ഷാധികാരി), അഡ്വ.എം.എസ്.മോഹൻ, ഗിരീഷ് കോനാട്ട്, പി.രവീന്ദ്രൻ, സി.എൻ. പുരുഷോത്തമൻ, എസ്.എസ്.ശിവരാമപണിക്കർ, (രക്ഷാധികാരിമാർ), വി.ആർ. സുകുമാരൻ നായർ ധന്യ (ചെയർമാൻ), കെ.പി.സുരേഷ് (വർക്കിംഗ് ചെയർമാൻ), കെ.എസ്.ശിവപ്രസാദ് (ജന.സെക്രട്ടറി) എന്നിവരടങ്ങുന്ന 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സഹകരണത്തോടെയാണ് നിർദ്ധന വയോധികർക്ക് അഭയകേന്ദ്രമായി വാനപ്രസ്ഥമെന്ന മന്ദിരം നിർമ്മിക്കുന്നത്. ഡിസംബർ 1 നാണ് ഉദ്ഘാടനം.