മാന്നാനം: അതിരമ്പുഴ നീണ്ടൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായ മാന്നാനം പാലം പുനർ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് കെ.സുരേഷ് കുറുപ്പ് എം.എൽ.എ. സി.പി.ഐ മാന്നാനം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ഒപ്പു ശേഖരണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാലം പുനർനിർമ്മിക്കാൻ എം.എൽ.എ ഫണ്ട് അനുവദിച്ചത്. സി.പി.ഐ മാന്നാനം ബ്രാഞ്ച് സെക്രട്ടറി രതീഷ് പ്ലാത്താനം, വേലംകുളം ബ്രാഞ്ച് സെക്രട്ടറി പി.എസ് മുരളീധരൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ആർ ബോസ്, കെ.വി പുരുഷൻ എന്നിവരുടെ നേതൃത്വത്തിലാണ് എം.എൽ.എയ്‌ക്കു നിവേദനം നൽകിയത്.