തിരുവഞ്ചൂർ: കേരള ഗ്രാമീൺ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന്റെയും തിരുവഞ്ചൂർ പി.ഇ.എം ഹൈ സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുട്ടികൾക്കുള്ള വിജിലൻസ് ബോധവത്കരണ സെമിനാർ ബാങ്ക് റീജിയണൽ മാനേജർ അനിൽ കെ. പോൾ ഉദ്ഘാടനം ചെയ്തു. വി.എ.സി.ബി കോട്ടയം യൂണിറ്റിലെ എസ് .ഐ അജിത് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി സികേഡറ്റുകളും മറ്റു കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത സെമിനാറിൽ പ്രഥമ അദ്ധ്യാപിക അജിത കുമാരി അന്തർജനം, കെ.ജി.ബി, കോട്ടയം റീജിയണൽ ഓഫീസ് സീനിയർ മാനേജർ ശ്രീമോഹൻ കെ.ടി, അദ്ധ്യാപകരായ റോയ് പി ജോർജ്, ബിനോയ് നാരായണൻ എന്നിവർ പ്രസംഗിച്ചു.