എരുമേലി : മർദ്ദനമേറ്റതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ രാത്രിയിൽ എത്തിയ യുവാവ് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ്, മോഷണം, വീടുകയറി ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശ്രീനിപുരം കോളനി ഇരപ്പുങ്കൽ ഗിരീഷ് (32) ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. ഇയാളെ മർദ്ദിച്ച സംഘത്തിലെ ശ്രീനിപുരം കൊച്ചുകുന്നേൽ വിനോദ് (27), തുണ്ടിപ്പറമ്പിൽ അപ്പൂസ് എന്ന ഷിയാസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ആത്മഹത്യ പ്രേരണ, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.