കോട്ടയം: ശ്രീ നാരായണ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ.പൽപ്പു ജന്മദിനാചരണാഘോഷം നവംബർ 2 ന് നടക്കും.വൈകിട്ട് 5.30ന് തിരുനക്കര എം.വിശ്വംഭരൻ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം കണ്ണൂർ സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ജെ ബാബു ആമുഖ പ്രസംഗം നടത്തും. ജില്ലാ പ്രസിഡന്റ് ഡി.പ്രകാശൻ അദ്ധ്യക്ഷ തവഹിക്കും.വി.എ.ജനാർദ്ദനൻ, ആർ.സലിം കുമാർ, ടി ടി. പ്രസാദ്, എം.കെ.ബിജു, കെ.ജെ.സതീഷ് എന്നിവർ പ്രസംഗിക്കും