വൈക്കം: വീട്ടമ്മയെ കടന്നു പിടിച്ച ഞീഴൂർ പാറശ്ശേരി മഴുവമ്മാക്കിൽ ശിവദാസനെ (43) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ കിടപ്പുമുറിക്ക് സമീപം ഒളിച്ചിരിക്കുകയും രാത്രി പതിനൊന്ന് മണിയോടെ ജനലിലൂടെ കൈയിട്ട് കടന്ന് പിടിക്കുകയുമായിരുന്നു .വീട്ടമ്മ ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. നാണക്കേട് ഭയന്ന് ആദ്യം പൊലീസിൽ പരാതി നൽകിയില്ല. പിന്നീട് ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്. കോടതി പ്രതിയെ റിമാന്റ് ചെയ്തു.