തലയോലപ്പറമ്പ് :പെരുവ കുന്നപ്പള്ളി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആചരണം നവംബർ 2 ന് നടക്കും. അഷ്ടാഭിഷേകം, കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.