വൈക്കം : വടയാർ സമൂഹത്തിന്റെ കുടുംബക്ഷേത്ര ദർശനം നവംബർ 3ന് നടക്കും. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ കൊടിയേ​റ്റ് ചടങ്ങിന് മുൻപായി വിവിധ സമൂഹങ്ങൾ നടത്തുന്ന സന്ധ്യവേല സമാപിക്കുന്നത് വടയാർ സമൂഹത്തിന്റെ സന്ധ്യവേലയോടെയാണ്. ഇതിന് മുൻപ് കുടുംബക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നാണ് ആചാരം. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം. തൃപ്പക്കുടം മഹാദേവ ക്ഷേത്രം, വടയാർ ഇളങ്കാവ് ദേവിക്ഷേത്രം, പുണ്ഡരികപുരം മഹാവിഷ്ണു ക്ഷേത്രം, വാക്കയിൽ ശാസ്താ ക്ഷേത്രം, മറവൻതുരുത്ത് കൃഷ്ണൻ തൃക്കയിൽ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ സമൂഹം ഭാരവാഹികൾ ദർശനം നടത്തി വഴിപാട് നടത്തി അഷ്ടമിയ്ക്കായി ക്ഷണിക്കുന്നതായാണ് വിശ്വാസം. വടയാർ സമൂഹത്തിന്റെ സന്ധ്യ വേല നവംബർ 6 നാണ്.