കടുത്തുരുത്തി : കേരളാ വിധവാ വയോജന ക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും നാളെ രാവിലെ 10.30ന് കുറുപ്പന്തറ എസ്.എച്ച്. കോളേജിൽ നടക്കും. കടുത്തുരുത്തി പൊലീസ് എ സ്.എച്ച്.ഒ. പി.കെ. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജലജാ മണിവേലി മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രമതി സ്വാഗതം പറയും. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്ജ്, ഓമന രാജൻ, സരള ഉപേന്ദ്രൻ, പെണ്ണമ്മ ടീച്ചർ, പൊന്നമ്മ കാളാശ്ശേരി, മഹിളാമണി, അമ്മിണി, സ്‌നേഹജ ദേവി, ശശീന്ദ്ര,.എൻ.എ.വത്സല, എം.കെ.പൊന്നമ്മ എന്നിവർ പ്രസംഗിക്കും.