ചങ്ങനാശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് സെമിനാറും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജൻ ജെ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ.എച്ച്.എം.ഇസ്മയിൽ, വി.സി.ജോസഫ്, കെ.എ.വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർക്കും, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് കോനാട്ടിനും, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജൻ ജെ തോപ്പിലിനും സ്വീകരണം നൽകി. വിവിധ വിഷയങ്ങളെ അധീകരിച്ചും സമിതിയുടെ പദ്ധതികളെ സംബന്ധിച്ചും ചർച്ചകളും ക്ലാസുകളും നടത്തി. ജില്ലാ ട്രഷറർ ഇ.സി.ചെറിയാൻ, ഹാജി കെ.എച്ച്.എം.ഇസ്മയിൽ, വി.സി.ജോസഫ്, കെ.എ.വർഗീസ്, ഫിലിപ്പ് മാത്യു തരകൻ, ജോൺ പോൾ, സാംസൺ എം വലിയപറമ്പിൽ, ടി.എസ് റഷീദ്, മുഹമ്മദ് നവാസ്, മുഹമ്മദ് സഗീർ, പി.ജെ.സെബാസ്റ്റ്യൻ, ഷിയാസ് വണ്ടാനം, റൗഫ് റഹീം എന്നിവർ പങ്കെടുത്തു.