വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 നവംബർ മാസം 2, 3 തീയതികളിൽ കുലശേഖരമംഗലം ഗവ.എൽ.പി സ്കൂൾ, കുലശേഖരമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സുഗതൻ സമ്മാനദാനം നിർവ്വഹിക്കും.