കിടങ്ങൂർ : ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠിവ്രത മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് സ്‌കന്ദഷഷ്ഠിവ്രതം. ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ നാലു മുതൽ ഉച്ചയ്ക്കു 12.30 വരെ ഭക്തർക്കു ദർശനത്തിനു സൗകര്യമുണ്ടാകും. നാലു മണിക്ക് നിർമ്മാല്യ ദർശനത്തോടെയാണു ചടങ്ങുകൾക്കു തുടക്കം. ഉച്ചക്ക് 12.30നാണു ദർശന പ്രധാനമായ സ്‌കന്ദഷഷ്ഠി പൂജ. രാവിലെ അഞ്ചിന് അഭിഷേകം മലർനിവേദ്യം. തുടർന്ന് ഉഷഃ പൂജ, എതിർത്ത പൂജ, ശ്രീബലി, പന്തീരടി പൂജ എന്നിവ നടക്കും. 12ന് നവകാഭിഷേകം, പാലഭിഷേകം, പഞ്ചഗവ്യാഭിഷേകം എന്നിവയോടു കൂടിയ ഷഷ്ഠിപൂജ, പഞ്ചാമൃത നിവേദ്യം, വെള്ളനിവേദ്യം, പാൽ,പഞ്ചാമൃത അഭിഷേകങ്ങൾ എന്നിവയാണ് പ്രധാന വഴിപാടുകൾ.