പാലാ : കോൺഗ്രസ് ന്യൂനപക്ഷവകുപ്പ് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. നിയോജകമണ്ഡലം ചെയർമാൻ ഷിജി ഇലവുംമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ബിനോ ചൂരനോലി, അഡ്വ.ജോൺസി വാരാച്ചേരിൽ, ബിനോയി കണ്ടത്തിൽ,തോമസുകുട്ടി നെച്ചിക്കാട്ട്, രാജേഷ് കാരക്കാട്ട്, ബിജു കദളിയിൽ, ഡെന്നി പാണ്ടിയാൽ, പി.ജെ. ബൈജു,ജോഷി പാംബ്ലാനിയിൽ,ജോഷി തെങ്ങുംപള്ളിൽ,ജോൺസൺ നെല്ലുവേലിൽ, സാജോ വട്ടക്കുന്നേൽ, പി.എ. മത്തായി, ജസ്റ്റിൻ പുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് വിചാർവിഭാഗ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് ചെയർമാൻ ബിനോയി കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഷിജി ഇലവുംമൂട്ടിൽ,തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ. അനിൽ മാധവപ്പള്ളി, ബിനോ ചൂരനോലി, ബിജു കദളിയിൽ, രാജേഷ് കാരക്കാട്ട്, ജസ്‌ററിൻ പുല്ലാട്ട്,ജോഷി നെല്ലിക്കുന്നേൽ, പി.ജെ. ബൈജു,ജോഷി പാംബ്ലാനിയിൽ, കിരൺ അരീക്കൽ തുടങ്ങിയവർ സംസാരിച്ചു.