പാലാ : എൻ.എസ്.എസിന്റെ 106-മത് പതാക ദിനം മീനച്ചിൽ യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു.
യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ആർ.വേണുഗോപാലൻ നായർ, യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ.രഘുനാഥൻ നായർ,ഇൻസ്‌പെക്ടർ സുരേഷ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് എ.കെ.സരസ്വതിയമ്മ, സെക്രട്ടറി സുഷമ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി. യൂണിയനിലെ 105 കരയോഗങ്ങളിലും പതാകദിനം സമുചിതമായി ആചരിച്ചു.