ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സൂര്യ ഡാൻസ് ഫെസ്റ്റ് ഇന്ന് വൈകിട്ട് 6.30ന് ഡോ. എൻ. ജയരാജ് എം.എൽ.എ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സൂര്യ കൃഷ്ണമൂർത്തിയുടെ രംഗസംവിധാനത്തിലാണ് പത്തുദിവസത്തെ ഡാൻസ് ഫെസ്റ്റ് നടക്കുന്നത്.. ഇന്ന് പ്രശസ്ത ഒഡീസി നർത്തകി ബാംഗ്ലൂർ സ്വദേശിയുമായ മധുലിത മൊഹപത്രയാണ് അരങ്ങിലെത്തുന്നത്. ഒഡീസിക്കു പുറമേ ഭരതനാട്യം, കുച്ചിപ്പുടി, കഥക്, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ വിവിധ ദിവസങ്ങളിൽ അരങ്ങേറും.എല്ലാ ദിവസവും വൈകിട്ട് 6.30 മുതലാണ് പരിപാടി ആരംഭിക്കുന്നത്. ഡാൻസ് ഫെസ്റ്റ് പാസുമൂലം നിയന്ത്രിക്കുന്നതാണ്. നവംബർ 10ന് സമാപന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.