കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ തോമസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നിരാഹാര സത്യാഗ്രഹ സമരസേനാനി എം.കെ. രാജപ്പനെ ടി.എസ്. അജിത് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ലിസി ബേബിച്ചൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. അജിത്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.