കുമരകം: ഗുരുധർമ്മ പ്രചരണ സഭ വിരിപ്പുകാലാ ശ്രീനാരായണ കേന്ദ്രത്തിൽ നവംബർ 8,9,10 തീയതികളിൽ ശ്രീനാരായണ കൺവെൻഷൻ സംഘടിപ്പിക്കും. 8ന് രാവിലെ 7ന് ശ്രീകുമാരമംഗലം ക്ഷേത്രത്തിലും വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രത്തിലും കാണിക്ക സമർപ്പണം നിർവ്വഹിക്കും. തുടർന്ന് കൺവെൻഷൻ നഗറിൽ പതാക ഉയർത്തലിന് ശേഷം ഗുരുദേവ കൃതികളുടെ പരായണവും പ്രാത്ഥനാ സദസും.