കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചാരണവും, പുഷ്പാർച്ചനയും ഡി.സി.സി.ഓഫീസിൽ നടത്തി. അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി. പ്രസിഡന്റ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എ.സലിം, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, യൂജിൻ തോമസ്, നന്തിയോട് ബഷീർ, ബിജു പുന്നത്താനം, ജി.ഗോപകുമാർ, മോഹൻ.കെ.നായർ, , എം.പി. സന്തോഷ് കുമാർ, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജസ്റ്റിൻ ബ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു.