ചങ്ങനാശേരി: നാലുകോടി ജംഗ്ഷനിൽ കഞ്ചാവ് മാഫിയയും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യൂണിയൻ കൗൺസിൽ അംഗമായ നാലുകോടി സൺസ് ഭവനിൽ സി.ജി രമേശനേയും സുഹൃത്തുക്കളേയും നാലുകോടി ജംഗ്ഷനിൽ വച്ച് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ പണവും മൊബൈൽ ഫോണും നഷ്‌ടമായിരുന്നു. ഇത്തരത്തിൽ നടക്കുന്ന അക്രമങ്ങൾക്കെതിതെര പൊലീസ് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.